253-ാം ചിത്രത്തിന്റെ സൂചനയുമായി സുരേഷ് ഗോപി

കരിയറിലെ 253-ാമത്തെ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി നടന്‍ സുരേഷ് ഗോപി. സര്‍പ്രൈസിങ് ആയൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 99ല്‍ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണോയിതെന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ കമന്റ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുക നിഥിന്‍ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളില്‍ പറയുന്നു.

ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്.

ലേലം, വാഴുന്നോര്‍, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജോഷി-സുരേഷ്‌ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകര്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നത്.

KCN

more recommended stories