2 വര്‍ഷത്തെ കോവിഡ് ഇടവേള; രാജ്യാന്തര വിമാനങ്ങള്‍ ഈ മാസം മുതല്‍ പറക്കും

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നു രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീക്കി. മാര്‍ച്ച് 27 മുതല്‍ വിമാനങ്ങള്‍ പതിവുപോലെ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്. വേനല്‍ക്കാല ഷെഡ്യൂളുകള്‍ മുതല്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണു തീരുമാനമെന്നു വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞതും പരമാവധി ആളുകള്‍ക്കു വാക്‌സീന്‍ നല്‍കാനായതും കണക്കിലെടുത്താണു തീരുമാനം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മാര്‍ച്ചിലാണു വിമാന സര്‍വീസുകള്‍ക്കു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്കേര്‍പ്പെടുത്തിയത്.

KCN

more recommended stories