ഫാസ്‌ക് ക്ലബ്ബ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫാസ്‌ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് വി എം മുനീര്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നഗരസഭാ വികസന സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ അബ്ബാസ് ബീഗമടക്കമുള്ള പ്രമുഖര്‍ സംബന്ധിച്ചു. വാശിയേറിയ മത്സരത്തില്‍ കാസര്‍കോട്ടെ പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. പ്രീമിയര്‍ ലീഗില്‍ കരാമ സി-51 ചാമ്പ്യന്മാരായി. ടീം എ.ജെ റണ്ണേഴ്സ് അപ്പ് ആയി.

KCN

more recommended stories