പൊതു ഇടങ്ങള്‍ സന്ദര്‍ശിച്ച് ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും

കാസര്‍കോട്: സമഗ്ര ശിക്ഷാ കേരള, കാസര്‍കോട്, ബി.ആര്‍.സി.എസി. കുമ്പള, ജനമൈത്രി പോലീസ് ബദിയടുക്ക എന്നിവരുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി. പൊതു സ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അനുഭവം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കുമ്പള എ.ഇ.ഒ. യതീഷ്‌കുമാര്‍ റൈ, ബദിയടുക്ക എസ്.ഐ.പി സജീവന്‍, കുമ്പള ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജെ ജയറാം, ഡയറ്റ് ഫാക്കല്‍ട്ടി എ പ്രസന്ന, വനിത കോണ്‍സ്റ്റബിള്‍ പ്രസീത, സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് എ, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, ഭിന്നശേഷി കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് എസ്.ഐ പി സജീവന്‍. മറുപടി നല്‍കി. പൊലീസ് സ്റ്റേഷനും ദൈനംദിന പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി.

ഫോട്ടോ-ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘടിപ്പിച്ച പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കല്‍ പരിപാടിയുടെ ഭാഗമായി കുമ്പള പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നു.

KCN

more recommended stories