വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് നോട്ടിസ്

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് നോട്ടിസ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ്യുടെ ലാപ്‌ടോപ് ഉപയോഗിച്ചെന്ന് പൊലീസ് പറഞ്ഞു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇയാളെ നാളെ ചോദ്യംചെയ്യും.

അതേസമയം വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു.

KCN

more recommended stories