ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്രൊയേഷ്യ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാര്‍

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിളംബരം ചെയ്യുന്നതിനു വേണ്ടി ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ആറു ഫാന്‍സ് ടീമുകളായ ക്രൊയേഷ്യ സ്‌ട്രൈകേഴ്‌സ്, ബ്രസീല്‍ എഫ് സി, ഇംഗ്ലണ്ട് ഷൂട്ടേഴ്സ്, സ്‌പെയിന്‍ എഫ് സി, ഖത്തര്‍ സ്‌ട്രൈക്കേഴ്‌സ്, അര്‍ജന്റീന എഫ് സി തുടങ്ങിയ ടീമുകളെ ഉള്‍പ്പെടുത്തികൊണ്ട് ഹമദ് ബിന്‍ ഖലിഫ മെഡിക്കല്‍ സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യ സ്‌ട്രൈകേഴ്‌സ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പ്രധിരോധത്തിന്റെ കോട്ട തീര്‍ത്ത ഇരു ടീമുകളും നിശ്ചിത സമയത്തില്‍ ഒരു ഗോള്‍ നേടിയതിനാല്‍ മത്സരം പെനാല്‍റ്റി ഷൂട്ട്ഔട്ടിലേക്ക് വഴി മാറിയപ്പോള്‍ ക്രൊയേഷ്യ സ്‌ട്രൈകേഴ്‌സ് ബ്രസീല്‍ എഫ് സി യെ 1-0 ന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ സ്‌ട്രൈകേഴ്‌സ് കപ്പില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റിലെ മിച്ച സീനിയര്‍ പ്ലയറായി സകീര്‍ ഒ ടി യെയും, ടോപ് സ്‌കോറര്‍ ആയി ആസിഫിനേയും, മികച്ച ഗോള്‍ കീപ്പര്‍ ആയി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ നെയും, ബെസ്റ്റ് പ്ലയറായി സത്താറിനെയും, മികച്ച ഫോര്‍വേഡ് ആയി അന്‍വറിനെയും തിരഞ്ഞെടുത്തു.

ചാമ്പ്യന്‍ പട്ടം നേടിയവര്‍ക്കുള്ള ട്രോഫി വിതരണം ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോയിസിയേഷന്‍ പ്രസിഡന്റ് ഹനീഫ് പേരാല്‍, ജനറല്‍ സെക്രെട്ടറി അമീര്‍ ആലി, വൈസ് പ്രസിഡന്റ് സമീര്‍ കെ ഐ എന്നിവര്‍ വിതരണം ചെയ്തു. റണ്ണേഴ്‌സ്‌നുള്ള ട്രോഫി ട്രഷറര്‍ സജീര്‍, വൈസ് പ്രസിഡന്റ് ജാഫര്‍ വക്ര എന്നിവര്‍ വിതരണം ചെയ്തു. പ്രസാദ് അധ്യക്ഷത വഹിച്ചു. ഷാനവാസ് പൊന്നു, ഷനീബ് അരീക്കോട്, ഇക്ബാല്‍, മുനീര്‍, അല്‍ത്താഫ്, ഷാനവാസ്, സുലൈമാന്‍ അസ്‌കര്‍ തളങ്കര, സഫ്വാന്‍, സലീം മെലതില്‍, അക്ബര്‍ വാഴക്കാട്, അനീസ്, ഷാനവാസ്, സഫീര്‍ വയനാട് എന്നിവര്‍ വിജയിച്ച ടീം അംഗകള്‍കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്തു.

KCN