ചാവക്കാട്ട് ചെമ്മീന്‍കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലില്‍ മൂന്നു വിദ്യാര്‍ഥികള്‍ ചെമ്മീന്‍കെട്ടില്‍ മുങ്ങിമരിച്ചു. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16) മുഹ്‌സിന്‍ (16), വരുണ്‍ (18) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

അഞ്ച് കുട്ടികള്‍ ചേര്‍ന്നു ചെമ്മീന്‍കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു പേര്‍ മുങ്ങി താഴുന്നതു കണ്ട്, മറ്റു രണ്ടു പേര്‍ നിലവിളിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓടികൂടിയത്. ഇവര്‍ എത്തിയപ്പോഴേക്കും കുട്ടികള്‍ പൂര്‍ണമായും മുങ്ങിതാഴ്ന്നിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസുമെത്തിയാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

KCN

more recommended stories