സര്‍വാന്‍സ് യു എ ഇ കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും

ദുബായ്: സര്‍വാന്‍സ് യു എ ഇ കമ്മിറ്റി പെരുന്നാള്‍ ദിവസം ദുബായില്‍ ചേര്‍ന്ന ഈദ് സംഗമത്തില്‍ പുതിയ യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അഫ്‌സല്‍, സെക്രട്ടറി ഷബീര്‍, ട്രഷറര്‍ ബീരാന്‍ ഐവ എന്നിവരെ തിരഞ്ഞെടുത്തു.

സിദ്ദിക്ക് ചൗക്കി ഈദ് സംഗമം ഉദ്ഘാടനം ചെയ്തു. ഹാരിസ്, ഫൈസല്‍, അജ്ജു, സവാദ്, ബാസിത് കുന്നില്‍, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. റാസിക്ക്, അഫ്‌സല്‍ റോക്ക് ബാന്‍ഡ്, ബച്ചി, നസീബ്, ബിലു, ശിഹാബ് കുന്നില്‍, റിയാസ്, ഹഫീസ്, ജാബിര്‍, നദീം, സവാദ്, മുന്‍ച്ചു്, എന്നിവര്‍ സംബന്ധിച്ചു, ജംഷി നന്ദിയും പറഞ്ഞു.

KCN

more recommended stories