എന്‍.ആര്‍.ഐ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ വടംവലി മത്സരം സംഘടിപ്പിച്ചു

യു.എ.ഇ: എന്‍ ആര്‍ ഐ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 4ന് അജ്മാന്‍ വിന്നേര്‍സ് ക്ലബില്‍ വച്ച് നടത്തിയ വടംവലി ആറാട്ട് വന്‍ വിജയമായി. 17 ടീമുകള്‍ മാറ്റുരച്ചു. യാസീര്‍ അല്‍ കത്തീരി (ഫൗണ്ടര്‍ ഓഫ് ദ എമിറേറ്റ്‌സ് ഫെഡറേഷന്‍ ഫോര്‍ കനോയിംഗ് ആന്‍ഡ് റാഫ്റ്റിങ്) ഉദ്ഘാടനം ചെയ്തു. ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ ഒ.കെ അധ്യക്ഷത വഹിച്ചു.

ഏഷ്യന്‍ ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മദന്‍ മോഹന്‍ മുഖ്യാഥിതി ആയ വടംവലി ആറാട്ടില്‍ ആരിഫ് അഹമ്മദ് അല്‍ ജബേരി (മേജര്‍ സിവില്‍ ഡിഫന്‍സ് അല്‍ ഐന്‍ സിറ്റി) ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ.റഹീം, എന്‍.ടി.വി.ചെയര്‍മാന്‍ മാത്തുകുട്ടി കാടോണ്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, സംഘാടക സമിതി രക്ഷാധികാരി വി. നാരായണന്‍ നായര്‍, ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ദിവാകരന്‍ വേങ്ങയില്‍, സെക്രട്ടറി മധു കൊളത്തൂര്‍, എന്നിവര്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തില്‍ യാസിര്‍ അല്‍ കത്തേരി മുഖ്യ അതിഥി മദന്‍ മോഹന് മോമന്റോ നല്‍കി ആദരിച്ചു. സംഘാടസമിതി ചെയര്‍മാന്‍ മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജനാര്‍ദനന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു. യുഎഇ യിലെ പൗരപ്രമുകരും സാംസ്‌കാരിക നേതാക്കന്മാരും മത്സരങ്ങളില്‍ കായിക താരങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

ആവേശകരമായ മത്സരത്തില്‍ ജിംഖാന യു.എ.ഇ.വിന്നേര്‍സ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി, ഹൈവ ദുബായ് രണ്ടാം സ്ഥാനവും
കൂട്ടം കുണ്ടംകുഴി മൂന്നാം സ്ഥാനവും സി. എം. ബ്രദര്‍സ് യു. എ. ഇ നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ന്മെന്റിലെ എക്‌സലന്റ് ടീമിനുള്ള അവാര്‍ഡ് കൂട്ടം കുണ്ടംകുഴിയും, ബെസ്റ്റ് ടീമിനുള്ള അവാര്‍ഡ് ജിംഖാന യുഎഇ യും സ്വന്തമാക്കി. മികച്ച കളിക്കാരനായി ഏര്‍പ്പെടുത്തിയ മിസ്റ്റര്‍ ടഗ് ഓഫ് വാര്‍ അവാര്‍ഡ് നികേഷ് ബാനം (ഐവ ദുബായ്) സന്തോഷ് വളപ്പില്‍ ഓടയംച്ചാല്‍ (കൂട്ടം) എന്നിവര്‍ നേടി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ ട്രോഫി നല്‍കി.

KCN

more recommended stories