ഖത്തര്‍ രാജാവിനെ നേരില്‍ കണ്ട സന്തോഷത്തില്‍ കാസര്‍കോട്ടെ കുരുന്നുകള്‍

ഖത്തര്‍: ലോകത്തിലെ കരുത്തരായ ഭരണാധികളില്‍ ഒരാളായ ഖത്തര്‍ അമീര്‍ ഹിസ് ഹൈനസ് ഷൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അരികില്‍ ചേര്‍ത്ത് പിടിച്ച സന്തോഷത്തിലാണ് നശ്വവയും നസ്മിനും മറിയയും നൈഫയും. വൈകുന്നേരം സവാരിക്കിടെ അപ്രതീക്ഷിതമയാണ് ഖത്തര്‍ അമീറിനെ കണ്ടുമുട്ടിയത്. കണ്ടപ്പോള്‍ തന്നെ അടുത്തേക്ക് കുട്ടികളെ ക്ഷണിക്കുകയും ചേര്‍ത്ത് നിര്‍ത്തി കുശലാനേശ്വണം നടത്തുകയും ചെയ്തു. ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിലെ ഐ.ടി ജീവനക്കാരനായ നയന്‍മ്മര്‍മൂല സ്വദേശി നൗഫല്‍ സദര്‍ സഫ്രീന ദമ്പതികളുടെ മക്കളാണ് ഈ കുരുന്നുകള്‍. ലോകം ഉറ്റു നോക്കുന്ന കരുത്തനായ ഭരണാധികാരിയുടെ കൂടെ ഇത്തിരി സമയം ഒന്നിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ കുരുന്നുകള്‍.

KCN