പാടലടുക്ക ഖിസര്‍ ജമാഅത്ത്; യു.എ.ഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ദുബായ്: പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ദുബായിലെ അല്‍ റാസില്‍ ബി കെ ഹൗസില്‍ വെച്ച് ചേര്‍ന്നു. യോഗത്തില്‍ സലാം പാടലടുക്ക അധ്യക്ഷത വഹിച്ചു. ടി എം മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍, ശിഹാബ് ബി കെ, ഹൈദര്‍ പി ഇ, ഷഫീഖ് പി എച്, റാശി എം എസ് ടി, മൊയ്ദു പി എച്, അഫ്താബ് (ആപു), സാബിത്, സുലൈമാന്‍, സഹീര്‍ മൊഗ്രാല്‍, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ജുനൈദ്, രിഫാഇ പി കെ എം, ഇര്‍ഫാന്‍, താജുദ്ദീന്‍, അന്‍വര്‍ ടി എം, നൗഫല്‍ നീര്‍ച്ചാല്‍ എന്നിവര്‍ പുതിയ അംഗത്വം സ്വീകരിച്ചു സംസാരിച്ചു.

മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജാതി മത ഭേദമന്യേ നല്ല ബന്ധങ്ങളിലൂടെ നാടിന്റെ ഐക്യത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനം കൈകൊണ്ടു. സെക്രട്ടറി നൗഷാദ് ബി കെ സ്വാഗതവും അമീര്‍ ടിംബര്‍ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി: ശംസുദ്ദീന്‍ പാടലടുക്ക (ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്), ടി എം മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡന്റ് ), സലാം പാടലടുക്ക, ഹൈദര്‍ പി ഇ (വൈ. പ്രെസിഡന്റ്), നൗഷാദ് ബി കെ (ജനറല്‍ സെക്രട്ടറി), അമീര്‍ ടിംബര്‍, സാബിത് പി എച് (ജോ: സെക്രട്ടറി), ഹകീം എം എസ് ടി (ട്രഷറര്‍)

KCN

more recommended stories