ദുബൈ മുളിയാര്‍ പഞ്ചായത്ത് കെ.എം സി.സിക്ക് പുതിയ ഭാരവാഹികള്‍

ദുബൈ : ദുബൈ മുളിയാര്‍ പഞ്ചായത്ത് കെ.എം സി.സി കമ്മിറ്റിക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു . ദേര കൈല്‍ ഹോട്ടലില്‍ വെച്ച് നടന്ന കൗണ്‍സില്‍ യോഗത്തില്‍ റിസ്വാന്‍ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു .
പ്രസിഡണ്ടായി നവാസ് അബ്ബാസ് എടനീറിനെയും ജനറല്‍ സെക്രട്ടറിയായി അജ്മല്‍ മൂലടുക്കത്തിനെയും നംഷാദ് മൊട്ട ട്രഷറായും ഷംസീര്‍ ബാലനടുക്കം ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും എന്നിവരെ പ്രധാന ഭാരാവാഹികളായും റിസ്വാന്‍ പൊവ്വല്‍, അര്‍ഫാദ് പൊവ്വല്‍, (വൈസ് പ്രസിഡണ്ടുമാര്‍ )താജുദ്ദീന്‍ ആലൂര്‍, ജമാല്‍ അങ്കോള (ജോ .സെക്രട്ടറിമാര്‍ )എന്നിവരെ സഹഭാരവാഹികളായി തിരഞ്ഞെടുത്തു .
യോഗം ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം ഉല്‍ഘാടനം ചെയ്തു ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മുഖ്യ പ്രഭാഷണം നടത്തി റിട്ടേണിംഗ് ഓഫിസര്‍ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .അബ്ബാസ് കെ.പി, സിദ്ധീഖ് അഡൂര്‍, ഖാലിദ് മല്ലം, എന്നിവര്‍ പ്രസംഗിച്ചു അജ്മല്‍ സ്വാഗതവും നംഷാദ് നന്ദിയും പറഞ്ഞു

KCN

more recommended stories