ഹബീബ് അനുസ്മരണം നടത്തി

ഷാര്‍ജ: എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി ഹബീബ് റഹ്‌മാനെ ഷാര്‍ജയില്‍ അനുസ്മരിച്ചു. ‘കാമ്പസ് രാഷ്ട്രീയത്തിലെ വസന്തകാല ഓര്‍മ്മ’എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടി കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ഭരണഘടന: വാദം, പ്രതിവാദം എന്ന വിഷയത്തില്‍ സെമിനാറും നടന്നു.

ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് ഭരണകാലത്ത് അഖണ്ഡത നിലനിര്‍ത്താനും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീഴാതിരിക്കാനും സഹായിക്കുന്നത് സുശക്തമായ ഭരണഘടനയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഭീതി നിറക്കുകയും നിശ്ശബ്ദരാക്കുകയുമാണ് സംഘ്പരിവാര്‍ ഭരണകൂടം ചെയ്യുന്നത്. വിമര്‍ശിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്യുന്നുവെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, മാധ്യമ പ്രവര്‍ത്തകന്‍ എംസിഎ നാസര്‍, അഡ്വ.ഹാഷിക് തൈക്കണ്ടി, അഡ്വ.ബിനി സരോജ് സംസാരിച്ചു. എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഏറാമല ആമുഖമവതരിപ്പിച്ചു.

മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂണ്‍ റഷീദ്, നിസാര്‍ തളങ്കര, അഡ്വ.വൈ.എ റഹീം, എഴുത്തുകാരന്‍ കെഎം ഷാഫി, അബ്ദുല്ല മല്ലശ്ശേരി, അബ്ദുല്ല ചേലേരി, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, കെ.പി.എ സലാം, ഇഖ്ബാല്‍ അള്ളാംകുളം, മുസ്തഫ തിരൂര്‍,
ഒ.കെ ഇബ്രാഹിം, അഡ്വ.സാജിദ് അബൂബക്കര്‍, കബീര്‍ ചാന്നാങ്കര, മുഹമ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, എം.പി മുഹ്‌സിന്‍,
മജീദ് അണ്ണാന്‍തൊടി, സിദ്ദീഖ് തളിക്കുളം, അഷ്‌റഫ് പരതക്കാട്, എം.ടി.എ സലാം, സി.കെ.ഇര്‍ഷാദ് , ഉനൈസ് തൊട്ടിയില്‍, നസീര്‍ കുനിയില്‍, അല്‍ അമീന്‍ കായംകുളം, ഇഖ്ബാല്‍ മുറ്റിച്ചൂര്‍, ഫൈറൂസ് പാണക്കാട് എന്നിവര്‍ പ്രസംഗിച്ചു. സമരങ്ങളുടെയും സര്‍ഗാത്മക കാമ്പസ് അനുഭവങ്ങളുടെയും ഓര്‍മകള്‍ പങ്കുവെച്ച് യുഎഇയിലുള്ള മുന്‍കാല എംഎസ്എഫ് നേതാക്കളുടെ ഒത്തുചേരല്‍ ഹബീബ് അനുസ്മരണത്തെ വേറിട്ടതാക്കി. ജവീീേ :എം. എസ്. എഫ് അലുംനി യു. എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഹബീബ് റഹ്‌മാന്‍ അനുസ്മരണവും ഭരണഘടന സെമിനാറും യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു.

KCN