കെ ഇ എ ബദര്‍ അല്‍ സമ കാസര്‍ഗോഡ് ഉത്സവ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: കാസര്‍കോട് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയോഷന്‍(കെ.ഇ.എ കുവൈത്ത് ) പതിനെട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബദര്‍ അല്‍ സമ കാസര്‍ഗോഡ് ഉത്സവ് 2022 ന്റെ പോസ്റ്റര്‍ പ്രകാശനം ഫര്‍വാനിയ ബദറുല്‍ സമ ഓഡിറ്റോറിയത്തില്‍ വെച്ച് കെ.ഇ.എ പ്രസിഡണ്ട് പി.എ നാസറിന്റെ അദ്ധ്യക്ഷതയില്‍ സ്‌പോണ്‍സര്‍മരായ ബദര്‍ അല്‍ സമ എരിയ മനാജര്‍ അബ്ദുള്‍ റസാക്ക്, ഹരിജുല്‍ ഹുദ മേനേജിംഗ് ഡയരക്ടര്‍ നിസ്സാര്‍ മയ്യള എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ചടങ്ങ് കെ.ഇ.എ മുഖ്യ രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഖലീല്‍ അടൂര്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുനവ്വിര്‍ മുഹമ്മദ്, സലാം കളനാട്, രാമകൃഷണന്‍ കള്ളാര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി സി ച്ച്, അസീസ് തളങ്കര, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള കടവത്ത്, കണ്‍വീനര്‍ ഹനീഫ് പലായി, അഡൈ്വസറി അംഗവും സുവനീര്‍ കണ്‍വീനര്‍ ഹമീദ് മധൂര്‍, മീഡിയ കണ്‍വീനര്‍ റഫീക്ക് ഒളവറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുധന്‍ അവിക്കര സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ചുള്ളിക്കര നന്ദിയും പറഞ്ഞു.

കാസര്‍ഗോഡ് ഉത്സവ് 2022 നവംബര്‍ 11 വെള്ളിയാഴ്ച അബ്ബാസിയ സെന്‍ടല്‍ സ്‌കൂളില്‍ വെച്ച് പ്രശസ്ത ഗായകന്മാരായ യുംന അജിന്‍, വിവേക് അനന്ദ്, റിയാന റമീസ്, റമീസ് റച്ചു എന്നീവര്‍ പങ്കെടുക്കുന്നു

KCN

more recommended stories