ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാസര്‍കോട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തീരശ്രീ പ്രതിഭാതീരം പദ്ധതിയിലൂടെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. വാര്‍ഡ് അംഗം സി എച്ച് ഹംസ അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലെ കുട്ടികളുടെ കലാ കായിക പഠന മികവ് ഉയര്‍ത്തുന്നതിനു വേണ്ടി കുടുംബശ്രീ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തീരശ്രീ.

വാര്‍ഡ് അംഗങ്ങളായ അശോകന്‍ ഇട്ടമ്മല്‍, രവീന്ദ്രന്‍, ഇബ്രാഹിം ആവിക്കല്‍, സി കുഞ്ഞാമിന, ഡിപിഎം തതിലേഷ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ്, വൈസ് ചേയര്‍പേഴ്സണ്‍ കെ ബിന്ദു, സിഡിസ് സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എം പി സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ രത്നകുമാരി സ്വാഗതവും തീരദേശ വളണ്ടിയര്‍ ദീപ പ്രവീണ്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories