ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(97) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ജര്‍മനിയില്‍ 30 വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയാണ്. പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.

1962ല്‍ ബെര്‍ലിനില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങളുടെ ലേഖകനായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. 1965 മുതല്‍ 82 വരെ ‘ബ്ലിറ്റ്സിന്റെ’ യൂറോപ്യന്‍ ലേഖകന്‍. സിഐഎയെക്കുറിച്ച് ‘ഡെവിള്‍ ഇന്‍ ഹിസ് ഡാര്‍ട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്തകം രചിച്ചു. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രവര്‍ത്തകനാണു കുഞ്ഞനന്തന്‍നായര്‍.

പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വിഎസിനൊപ്പം നിന്ന കുഞ്ഞനന്തന്‍നായര്‍ 2005ല്‍ പുറത്തായി. 2015ല്‍ ബെര്‍ലിന്‍ സിപിഎമ്മുമായി അടുക്കുകയും പാര്‍ട്ടി വീണ്ടും അംഗത്വം നല്‍കുകയും ചെയ്തു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും വിധം അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.

KCN

more recommended stories