ഓണാഘോഷം 2022; ഹോപ്പ്  ലേണിങ് സെന്ററിലേക്ക് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സ്റ്റഡി ബോര്‍ഡ് കൈമാറി

ഓണാഘോഷ പരിപാടിയുടെ ഭാഗമായി  ഹോപ്പ്  ലേണിങ് സെന്ററിലേക്ക് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സ്റ്റഡി ബോര്‍ഡ് കൈമാറി. ഡി വൈ എസ് പി മനോജ്. സി ഐ രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് വൈഭവ് സക്സേനയ്ക്ക് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ആസിഫ് മാളിക ബോര്‍ഡ് കൈമാറി.ചടങ്ങില്‍ സെക്രട്ടറി റാഷിദ് പെരുമ്പള, ട്രഷറര്‍ സജ്ജാദ് നായന്മാര്‍മൂല, ഫസ്റ്റ് വൈസ് പ്രസിഡണ്ട് അഷറഫലി (അച്ചു), മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമീന്‍ നായന്‍മാര്‍മൂല, ജോയിന്റ്  സെക്രട്ടറി സനോജ് ബിഎം എന്നിവര്‍ സംബന്ധിച്ചു. പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച പഠന സൗകര്യമില്ലാതെ നില്‍ക്കുന്ന കുട്ടികള്‍ക്ക് കാസര്‍കോട് പോലീസ് സ്റ്റേഷന്റോ നേതൃത്വത്തിലാണ് ഹോപ്പ് എന്ന ലേണിങ് സെന്റര്‍ നടത്തുന്നത്.

KCN

more recommended stories