വ്യാപക മഴ; 3 ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്

തിരുവനന്തപുരം∙ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ നാളെ വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മണിക്കൂറിൽ 45– 65 കിലോമീറ്റർ വേഗ‍ത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

 

KCN

more recommended stories