കുഞ്ചത്തൂരിലും ഉദ്യാവരയിലും അണ്ടര്‍ പാസ് നല്‍കണം: ദേശീയ പാത സമരസമിതി പ്രതിഷേധ റാലി സംഘടിപ്പിച്ചു

മഞ്ചേശ്വരം: കുഞ്ചത്തൂരിലും ഉദ്യാവാറിലും അണ്ടര്‍ പാസ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ദേശീയ പാത സമരസമിതി പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുമിനാട് നിന്നാരംഭിച്ച പ്രതിഷേധ റാലി ഉദ്യാവര പത്താം മൈല്‍ വരെ സഞ്ചരിച്ച് ഉദ്യാവര മട പരിസരത്ത് സമാപിച്ചു. തുമിനാട് മുതല്‍ ഉദ്യാവര വരെയുള്ള എല്ലാ വ്യാപാരികളും കടകളടച്ച് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത് പ്രത്യേകതയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ജിന്‍ ലവിന മോന്തെരോ അധ്യക്ഷയായി.

ഹൈവേ വികസനത്തിന് ഞങ്ങള്‍ എതിരല്ല, ഞങ്ങള്‍ എല്ലാം വികസനത്തിന് വേണ്ടി നല്‍കിയവരാണ്. എന്നാല്‍ കുഞ്ചത്തൂരിലും ഉദ്യാവരയിലും രണ്ട് അണ്ടര്‍ പാസ് നല്‍കണമെന്ന ആവശ്യമാണ് ഞ്ഞങ്ങളുടെ മുന്നില്‍ ഉള്ളത്. അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ നിരാഹാര സമരത്തിന് നേതൃത്വം നല്‍കുമെന്ന് മഞ്ചേശ്വരം എം എല്‍ എ കെ എം അഷ്റഫ് പറഞ്ഞു.

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍ ലവിന മോന്തെരോ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സിദ്ദിഖ്, റഹീം, രാജേഷ്, ലക്ഷ്മണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ പാത സമര സമിതി ബാരവായികളായ സൈഫുള്ള ജബ്ബാര്‍, ഹസൈനാര്‍, അഷ്റഫ് കുഞ്ചത്തൂര്‍, അഷ്റഫ് ബഡാജെ, റസാഖ്, എസ് എം ബഷീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ സംഘടനാ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

KCN

more recommended stories