എം.ഡി.എം.എ.യുമായി തലശ്ശേരി, ബേക്കല്‍ സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ.പി.എസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന ‘ക്ലീന്‍ കാസര്‍കോട്’ പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരന്തരമായ പരിശോധനയും പോലീസ് നിരീക്ഷണവും നടന്നു വരുന്നതിനിടെ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വെദ്ദേശിയും സുഹൃത്തുക്കളും എം.ഡി.എം.എ ഉപയോഗിക്കുന്നതായും വില്‍പന നടത്തുന്നതായും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍ കെ.പി, ഹൊസ്ദുര്‍ഗ് എസ് ഐ രാജീവന്‍ കെ എന്നിവരുടെ നേതൃത്വത്തില്‍ ഇട്ടമ്മല്‍ സ്വദേശി താമസിച്ചു വരുന്ന ഇട്ടമ്മലില്‍ ഉള്ള വീട് പരിശോധിച്ചതില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ (1.18 ഗ്രാം) കണ്ടെടുത്തു. പരിശോധനാ വേളയില്‍ ഒന്നാം പ്രതിയായ ഇട്ടമ്മല്‍ സ്വദേശിയായ അല്‍ത്താഫ് എന്നയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതി തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് നിഹാല്‍, മൂന്നാം പ്രതി പള്ളിക്കര ബേക്കല്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ എന്നിവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലീന, രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്,നികേഷ് എന്നിവരും പോലീസ് സങ്കത്തിലുണ്ടായിരുന്നു വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക മയക്കുമരുന്നുകള്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന പോലീസും ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.

KCN

more recommended stories