അഖിലേന്ത്യാ ചിത്രരചനാ മത്സരം സെപ്റ്റംബര്‍ 17ന്

സംസ്ഥാന ശിശുക്ഷേമ സമീതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ചിത്രരചനാ മത്സരം സെപ്റ്റംബര്‍ 17ന് ശനി രാവിലെ 10 മുതൽ 12 വരെ നായന്മാർമൂല എൻ എ മോഡൽ ഹയർസെക്കന്ററി സ്കൂളിൽനടക്കും രാവിലെ 9 ന് റജിസ്ട്രേഷൻ ആരംഭിക്കും. പരിപാടി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്യും . ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് കെ രമണി അധ്യക്ഷത വഹിക്കും സംസ്ഥാന ശിശുക്ഷേമ സമീതി എക്സിക്യൂട്ടീവ് അംഗം ഒ.എം ബാലകൃഷ്ണൻ , ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ വി പുഷ്പ ,ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ,ശിശുക്ഷേമ സമീതി ജില്ലാ സെക്രട്ടറി ടി.എം.എ കരീം ,എൻ.എ മോഡൽ സ്കൂൾ പ്രിൻസിപ്പൽ രവീന്ദ്രൻ സി, അഡ്മിനിസ്ട്രേറ്റർ റീഷ സി.എസ് ഗിരീഷ് സി.വി സൂരജ് എന്നിവർ സംസാരിക്കും. വിജയികളെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കും

KCN

more recommended stories