സാബിറിന്റെ വിയോഗം തീരാ നഷ്ടം: ദുബായ് കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്

ദുബായ്: അന്തരിച്ച ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും വ്യവസായിയുമായ സാബിര്‍ നെല്ലിക്കുന്നിന്റെ നിര്യാണത്തില്‍ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബായില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം മൂലം പകരക്കാരനില്ലാത്ത ഊര്‍ജസ്വലനായ ഒരു മുന്‍നിര പ്രവര്‍ത്തകനെയാണ് ജമാഅത്ത് കമ്മിറ്റിക്കും നാടിനും നഷ്ടപെട്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് അബ്ബാസ് കുളങ്കര അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തൈവളപ്പ്, തച്ചു ബല്‍ക്കാട്, അബ്ദുല്‍ ഖാദര്‍ നങ്ങാരത്ത്, നൗഷാദ് എ.എം.ട്, മിര്‍സാദ് പൂരണം, ഷാഹുല്‍, മുഹമ്മദലി, അസ്ലം ഖാസി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞാമു തൈവളപ്പ് സ്വാഗതവും റിഷാദ് കൊപ്പല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories