മദ്‌ഹേ മദീന റബീഹ് സംഗമം ഒക്ടോബര്‍ 1ന് അബു ഹയില്‍ കെ.എം.സി.സിയില്‍

ദുബായ്: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി കരീം തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ ഒക്ടോബര്‍ 1ന് ശനിയാഴ്ച രാത്രി 8 മണിക്ക് അബു ഹയില്‍ കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് മദ്‌ഹേ മദീന റബീഹ് സംഗമം സംഘടിപ്പിക്കാന്‍ ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സ്‌നേഹം സേവനം സമര്‍പ്പണം യു എ ഇ കെ എം സി സി ഡിജിറ്റല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഊര്‍ജിതമാകാനും തീരുമാനിച്ചു.

കാസര്‍കോട് ജില്ലയിലെ ദുബായിലുള്ള മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യു എ ഇ കെ എം സി സി മെമ്പര്‍ഷിപ് നല്‍കി കൊണ്ട് ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ സജീവമായി രംഗത്തുള്ള കാസര്‍കോട് ജില്ലയിലെ ദുബായ് കെ എം സി സി യുടെ 5 മണ്ഡലം കമ്മിറ്റിയെയും മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളെയും മെമ്പര്‍ഷിപ് ഏജന്റുമാരെയും നിരീക്ഷകന്മാരെയും
ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ മഹ്‌മൂദ് ഹാജി പൈവളിഗെ, സി എച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, ഫൈസല്‍ മൊഹ്‌സിന് തളങ്കര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അഷ്റഫ് പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹ്‌മൂദ് ഹാജി പ്രാര്‍ത്ഥനയും സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

KCN

more recommended stories