ബഹുഭാഷ പണ്ഡിതന്‍മാര്‍ പുതിയ കാലത്തിന്റെ ആവശ്യം: പ്രൊഫസര്‍ ആലികുട്ടി ഉസ്താദ്

ദുബൈ: പുതിയ കാലത്തോട് സംവദിക്കണമെങ്കില്‍ ബഹുഭാഷ പണ്ഡിതന്‍മാര്‍ അനിവാര്യമാണെന്നും ഇത് മുന്‍കൂട്ടി കണ്ട പൂര്‍വ്വസൂരികളായ മഹത്തുക്കളുടെ ദീര്‍ഘവീക്ഷണമാണ് കേരളത്തിനകത്തും പുറത്തും നിരവധി സമന്വയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാളിയും ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാഡമി പ്രസിഡന്റുമായ പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍ അഭിപ്രായപെട്ടു.

ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാഡമി ചെങ്കളയുടെ ദുബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക്കാട് ജാമിയ നൂരിയ അറബികോളേജിന്റെ ഓഫ് ക്യാമ്പസുകളായി കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മലേഷ്യ, ഇന്‍ഡോനേഷ്യ, തുര്‍ക്കി, തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമൊക്കെയായി 60 ല്‍ പരം സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. 10 വര്‍ഷത്തെ പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആത്മീയമായും ഭൗതീകമായും കഴിവുറ്റ പണ്ഡിതന്‍മാരും വിവിധ കോഴ്സുകളില്‍ ഡിഗ്രി ഉള്ളവരുമായാണ് അവര്‍ ഇറങ്ങുന്നത്.

പ്രവാചകന്‍ കല്‍പിച്ചു പറഞ്ഞുവിട്ട പ്രോബോധന ദൗത്യവുമായി കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറിന്റെ മണ്ണില്‍ തന്നെ ദൗത്യ പൂര്‍ത്തീകരണത്തിന്റെ പിന്തുടര്‍ച്ചയുമായ് ഉയര്‍ന്നു പൊങ്ങിയ സ്ഥാപനമാണ് ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാഡമി ചെങ്കള. ഈ വിദ്യഭ്യാസ സമുച്ചയം പ്രവാചക കുടുമ്പ പരമ്പരയിലെ പാണക്കാടന്‍ തേജസ്സ് സയ്യിദ് ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രവാസ മണ്ണിന്റെ വിയര്‍പ്പും വളവും നല്‍കി ഈ സ്ഥാപനത്തെ ഇനിയും ഉത്തരോത്തരം പടുത്തുയര്‍ത്താന്‍ ദുബൈ ചാപ്റ്ററിന് സാധിക്കും – ശൈഖുനാ കൂട്ടിച്ചേര്‍ത്തു.

ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ. എസ്. മഹ്‌മൂദ് ചെങ്കള അധ്യക്ഷത വഹിച്ച യോഗത്തില്‍ കാസര്‍കോട് ജില്ലാ മുശാവറ സെക്രട്ടറിയും സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ചെങ്കളം അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഞ്ചേശ്വരം എം.എല്‍.എ എ. കെ. എം അശ്‌റഫ്, അബ്ദുല്‍ ഖാദര്‍ അസ്അദി, കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ ഹാജി ചെങ്കള തുടങ്ങിയവര്‍ സംസാരിച്ചു.

എസ്‌കെ എസ് എസ് എഫ് നേതാക്കളായ കബീര്‍ അസ്അദി, ഫാസില്‍ മെട്ടമ്മല്‍, സുബൈര്‍ മാങ്ങാട്, ഐപിഎം ഇബ്രാഹിം, എംബിഎ ഖാദര്‍, നജീബ് പീടികയില്‍, ഹസൈനാര്‍ ബീജന്തടുക്കം, ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലമ്പാടി, അസീസ് കമാലിയ, സുഹൈല്‍ കോപ്പ, സിദ്ധീഖ് എ. എം, മൊയ്തീന്‍ കോയക്കി, അബ്ദുല്ല കോറോട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിദ്ദിഖ് കനിയടുക്കം സ്വാഗതവും സുമൈസ് ബദ് രിയ നന്ദിയും പറഞ്ഞു.

KCN

more recommended stories