എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

കാസറഗോഡ്:  14 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശികളായ അബ്ദുല്‍ മജീദ് (37), മുഹമ്മദ് അനീസ് (23)എന്നിവരെ ബേക്കല്‍ പോലീസ് പിടികൂടി. വില്പനക്ക് എത്തിച്ച MDMA യാണ് ബേക്കല്‍ ഡി വൈ എസ് പി സുനില്‍കുമാര്‍ സി കെ യുടെ നിര്‍ദ്ദേശനുസരണം ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, എസ് ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കാപ്പില്‍ റോഡില്‍ നിന്ന് പിടികൂടിയത്. ബഹു: കേരള മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ‘യോദ്ധാവ് ‘ ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി Dr. വൈഭവ് സക്‌സേന IPS ന്റെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. ജൂനിയര്‍ എസ് ഐ സാലിം കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു,സനീഷ് കുമാര്‍, ജയപ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

KCN

more recommended stories