ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ച് കാസ്‌കോ കോട്ടാകുന്ന്

കോട്ടാകുന്ന് :  ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരം ആധാര്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായ് കാസ്‌ക്കോ കോട്ടാകുന്നു ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചു.
കാസ്‌കോ കമ്മിറ്റിയുടെ കീഴില്‍ ക്ലബ്ഹാളില്‍ വെച്ച് ഞായറാഴ്ച്ച സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നൂറില്‍പരം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആധാറും ഐഡന്റിറ്റി കാര്‍ഡും ബന്ധിപ്പിക്കുകയും ചെയ്തു. ബൂത്ത് ലെവല്‍ 5ആം ഓഫീസര്‍ മാലിനി ടീച്ചറും 6ആം ഓഫീസര്‍ മധു സാറിന്റെ നേതൃത്വത്തില്‍ ക്ലബ് പ്രിസിഡന്റ് അമീര്‍ മഠം സെക്രട്ടറി റൗഫ് മഠം ജോയിന്‍ സെക്രട്ടറി അനസ് കെബി ഹെല്‍പ്പ് ഡെസ്‌കില്‍ ഭാഗവാക്കായി. രാവിലെ 9 മണിക് ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് 3 മണി വരെ തുടര്‍ന്നൂ. റംഷീദ് കസബ് റാഷിദ് കസബ് മിസ്ഹബ് കെബി സിനാന്‍ കെ എ തുടങ്ങിയവര്‍ സംബന്ധിച്ചു.എനിയും ലിങ്ക് ചെയ്യാന്‍ ബാകി ഉള്ളവര്‍ മാലിനി ടീച്ചറുംമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അമീര്‍ പഞ്ചികല്‍ അറിയിച്ചു

KCN

more recommended stories