യുഎഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന് പുതിയ ഭാരവാഹികള്‍

ഷാര്‍ജ: യുഎഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സുബൈര്‍ അബ്ദുല്ലയുടെ വസതിയില്‍ വെച്ച് നടന്നു. സലിം കൊറക്കോട് ഉദ്ഘാടനം ചെയ്തു. ഷാഫി വാച്ച് അധ്യക്ഷത വഹിച്ചു. 2022 – 2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസറു കറാമ പ്രസിഡണ്ടായും സുബൈര്‍ അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും സലിം കൊറക്കോട് ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മാരായി ഷാഫി വാച്ച്, സിബു, റഫീഖ്, സിറാജ്, സാജിതനെയും, സെക്രട്ടറിമാരായി അഷ്‌റഫ് കൊറക്കോട്, സെമില്‍, ഷഫീഖ്, ഷംസീര്‍, കബീര്‍, എന്നിവരെയും തിരഞ്ഞെടുത്തു. കോഡിനേറ്റര്‍മാരായി ആസിഫ് ഷാര്‍ജയെയും, ബാസിത്തിനെയും, തിരഞ്ഞെടുത്തു അഷ്‌റഫ് കൊറക്കോട് സ്വാഗതവും ആഷിഫ് നന്ദിയും പറഞ്ഞു.

KCN

more recommended stories