ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുമായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി

ദുബൈ: നൂതനമായ പദ്ധതികള്‍ നടപ്പിലാക്കി പ്രവാസ ലോകത്തും നാട്ടിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹെല്‍ത്ത് ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നു.

ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിനു കീഴില്‍ ഹോം കെയര്‍ സംവിധാനത്തിനു വാഹനങ്ങള്‍ ലഭ്യമാക്കി കൊടുക്കും. ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍ വീടുകളില്‍ പോയി കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കാനാണ് കെ.എം.സി.സി ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നല്‍കുന്നത്. ഹെല്‍ത്ത് പദ്ധതിയിലൂടെയുള്ള ആദ്യ വാഹനം ജില്ലാ കേന്ദ്രമായ കാസര്‍കോട് നഗരം കേന്ദ്രമാക്കി ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാളിയേറ്റീവ് കെയര്‍ യൂണിറ്റിനാണു നല്‍കുക. കിടപ്പിലായ രോഗികള്‍ക്കും പരിചരണം ലഭിക്കാന്‍ ആരോരുമില്ലാത്തവര്‍ക്കും സാന്ത്വനമായി വര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററുകളുമായി ചേര്‍ത്ത് നിന്ന് കൊണ്ട് കെ.എം.സി.സി ഹെല്‍ത്ത് ഡ്രൈവ് പദ്ധതി ജില്ലയില്‍ മുഴുവനായും വ്യാപിപ്പിക്കാനാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റം ഒക്ടോബര്‍ 8ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് ജില്ലാ കെ എം സി സി ഭാരവാഹികള്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറും നാട്ടിലുള്ള മുഴുവന്‍ കെ എം സി സി ഭാരവാഹികളും പങ്കെടുക്കണം എന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു. അത് പോലെ തന്നെ ഇതുമായി ചേര്‍ന്ന ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ധീന്‍, മഹമൂദ് ഹാജി പൈവളിക, അഡ്വ ഇബ്രാഹിം ഖലീല്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്‌സിന്‍, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂര്‍ ഇബി അഹ്‌മദ്, നാട്ടില്‍ നിന്നും റാഫി പള്ളിപ്പുറം.റഷീദ് ഹാജി, കെ പി അബ്ബാസ്, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക എന്നിവരും സംസാരിച്ചു. സെക്രട്ടറി ഹസൈനാര്‍ ബീഞ്ചന്തടുക്ക നന്ദി പറഞ്ഞു.

KCN

more recommended stories