സര്‍ക്കാര്‍ സ്‌കൂള്‍സ്ഥലം പരിപാടിക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് എം.എസ്.എഫ്

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഉജിര്‍ക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്റെ സ്ഥലം ആര്‍.എസ്.എസ് പദസഞ്ചലനത്തിന് വിട്ടു നല്‍കിയത് ഗുരുതരമായ ചട്ടലംഘനമെന്ന് എം.എസ്.എഫ്. പൊതുസ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറ്റകൃത്യമാണെന്നും എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഷാനിഫ് നെല്ലിക്കട്ടയും ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നിലും വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥലങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ നല്‍കരുതെന്ന് ചട്ടം ലംഘിച്ചു കൊണ്ടാണ് പ്രസ്തുത സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആര്‍എസ്എസിന്റെ പരിപാടിക്ക് വേണ്ടി ഗ്രൗണ്ട് വിട്ടു നല്‍കിയത്, ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ചെവി കൊള്ളുകയോ കൃത്യമായി മറുപടി നല്‍കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഗുരുതരമായ ചട്ടലംഘനം നടത്തിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു.

KCN

more recommended stories