ഹിജാബ് നിയന്ത്രണം: വിധി ഇന്ന്

കര്‍ണ്ണാടക:  കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിച്ച സര്‍ക്കാര്‍ തിരുമാനത്തിനെതിരായ ഹര്‍ജികളില്‍ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 22 ന് ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റിയിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നതില്‍ അടക്കം തിരുമാനം ഇന്നുണ്ടാകും.

KCN

more recommended stories