കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വിലക്കി; ഹൈക്കോടതി

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വിലക്കി ഹൈക്കോടതി. പരസ്യം പതിപ്പിച്ച കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ റോഡുകളില്‍ സഞ്ചരിക്കുന്നില്ലെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സുരക്ഷാ നിയമങ്ങള്‍ക്കു സര്‍ക്കാര്‍, പൊതു, സ്വകാര്യ വാഹനമെന്നു വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നു പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന് ഉപയോഗിക്കരുതെന്നു നിര്‍ദേശിച്ചിരുന്നതും കോടതി ഓര്‍മിപ്പിച്ചു.

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ കളര്‍ കോഡ് നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലെടുത്ത കേസാണു കോടതി പരിഗണിച്ചത്. 20നു വീണ്ടും പരിഗണിക്കും.

KCN

more recommended stories