ഫോട്ടോ പ്രദര്‍ശനം ശ്രദ്ദേയമായി

കാസര്‍കോട്: കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമത്സവം 2022 ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സെക്രട്ടറിയും, സമിതിയുടെ യൂണിറ്റ് അംഗവുമായ സുനില്‍ കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം സംസ്ഥാന ഫോട്ടോ ഗ്രാഫി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഗോവിന്ദന്‍ ചങ്കരന്‍കാട് ഉദ്ഘാടനം ചെയ്തു.

മൊഗ്രാല്‍ പുത്തൂര്‍ പരിസരത്ത് നടന്ന പ്രദര്‍ശനതില്‍ രാജ്യത്തെ പ്രമുഖ കാടുകളില്‍ നിന്നും പകര്‍ത്തിയ വിവിധതരം വന്യ മൃഗങ്ങളുടെയും മറ്റു ചിത്രങ്ങള്‍ ശ്രദ്ദേയമായി. ജില്ലാ ഫോട്ടോഗ്രാഫി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, ജില്ല വൈസ് പ്രാസിഡണ്ട് സഞ്ജീവ് റായ്, കാസര്‍കോട് മേഖല പ്രസിഡന്റ് രാജേന്ദ്രന്‍, കെ സി എബ്രഹാം, അശോകന്‍ പൊയ്നാച്ചി, ഷിനോജ് പിക്‌സല്‍, സുകു സമര്‍ട്ട്, ദിനേശ്, സുകു കാഞ്ഞങ്ങാട് വ്യാപാര സമിതി യൂണിറ്റ് സെക്രട്ടറി റിയാസ്, സുനില്‍ കുമാറിന്റെ ഭാര്യ കുട്ടികള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories