സമരം അവസാനിപ്പിച്ച് ദയാബായി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിര്‍ത്തുന്നതെന്ന് ദയാബായി പറഞ്ഞു.അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങള്‍ അറിയിച്ചത്. ആദ്യത്തെ രേഖയില്‍ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരുത്തി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

KCN

more recommended stories