കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഏകദിന ശില്‍പശാല നടത്തി

കാഞ്ഞങ്ങാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീരുറവ് നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന ശില്‍പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുമാരന്‍, പി.ലക്ഷ്മി, ടി.ശോഭ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.അബ്ദുള്‍ റഹിമാന്‍, കെ.സീത, എം.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.പ്രദീപന്‍, നവകേരള മിഷന്‍ ആര്‍.പി വി.ഗിനീഷ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories