ഒരുക്കം: എസ്.ടി.യു ജില്ലാ നേതൃ ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നതിനുമായി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ നേതൃ ശില്‍പശാല (ഒരുക്കം) സംഘടിപ്പിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍,ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ശില്‍പശാല മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ.അഹ്‌മദ് ഹാജി അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്‌മത്തുള്ള മുഖ്യപ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലി എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ കെ.എം ബഷീര്‍ മുംതാസ് സമീറ പി.പി നസീമ ടീച്ചര്‍ കുഞ്ഞഹമ്മദ് കല്ലൂരാവി മാഹിന്‍ മുണ്ടക്കൈ കെ.എം.കെ അബ്ദുള്‍ റഹ്‌മാന്‍ പി.ഐ.എ ലത്തീഫ് പാണലം ടി.പി മുഹമ്മദ് അനീസ് എ.ജി അമീര്‍ ഹാജി എല്‍.കെ ഇബ്രാഹിം മൊയ്തീന്‍ കൊല്ലമ്പാടി ബീഫാത്തിമ ഇബ്രാഹിം കരീം കുശാല്‍നഗര്‍ യൂനുസ് വടകരമുക്ക് ഇബ്രാഹിം പറമ്പത്ത് പ്രസംഗിച്ചു.

KCN

more recommended stories