സ്‌കൂള്‍ കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

കോളിയടുക്കം: കോളിയടുക്കം യുപി സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ സമാരംഭം കുറിക്കലും പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയം ഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹു. ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ആയിഷ കെ എ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ അബൂബക്കര്‍ ഷംസുദ്ദീന്‍ തെക്കില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രമാ ഗംഗാധരന്‍, വാര്‍ഡ് അംഗങ്ങളായ മനോജ് കുമാര്‍, ജാനകി ടി, രേണുക ഭാസ്‌കരന്‍ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ കെ വി പുഷ്പ മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍അഗസ്റ്റ്യന്‍ ബര്‍ണാഡ് മൊണ്ടേരോ ഡയറ്റ് ലക്ചര്‍ ഡോ.വിനോദ് കുമാര്‍ പെരുമ്പള, ടി നാരയണന്‍, തുളസീധരന്‍ ബളാനം, എന്‍ ബാലചന്ദ്രന്‍, അഹമ്മദ് ഹാജി കോളിയടുക്കം, കുഞ്ഞിക്കണ്ണന്‍ റഹിം ബണ്ടിച്ചാല്‍, എ നാരായണന്‍ നായര്‍, ഹെഡ് മാസ്റ്റര്‍ ഹരിദാസന്‍ മാസ്റ്റര്‍ പിടിഎ പ്രസിഡന്റ് ശശിധരന്‍ ടി, എസ് എം സി ചെയര്‍മാന്‍ വിജയകുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് ജസീല സീനിയര്‍ അസിസ്റ്റന്റ് രാധക്കുട്ടിഎന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിമോന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories