പ്രിയ ടീച്ചര്‍ക്ക് റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്

മൊഗ്രാല്‍ പുത്തൂര്‍: റോട്ടറി ഇന്റര്‍ നാഷനല്‍ നല്‍കുന്ന നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപികയും സ്റ്റാഫ് സെക്രട്ടറിയുമായ സി.എച്ച്.പ്രിയക്ക്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഹമീദ് മൊഗ്രാല്‍ പ്രിയ ടീച്ചര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എം.ആര്‍.രാഘവന്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഗൗതം ഭക്ത, കെ സി സലീം, എം.ടി.ദിനേഷ്, ആഷാ ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിയ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.

KCN