വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന് തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന് തുടക്കമായി. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും ജീവനക്കാരും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രതിജ്ഞ ഏറ്റുചൊല്ലി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി, ഫിനാന്‍സ് ഓഫീസര്‍ ഡോ.ജോജോ കെ. ജോസഫ്, ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അധ്യാപകരും ജീവനക്കാരും അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു. വാരാചരണത്തോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ക്വിസ്, ബോധവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നത്.

KCN

more recommended stories