ജെസിഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കാസര്‍കോട്: ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനലിന്റെ ലോക്കല്‍ ഓര്‍ഗനൈസേഷനായ ജെസിഐ കാസര്‍കോടിന്റെ 2023 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.സ്വര്‍ണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ആസിഫ് എന്‍ എ അധ്യക്ഷത വഹിച്ചു.

പ്രസിഡന്റായി യതീഷ് ബല്ലാല്‍ എന്‍ പി വൈസ് പ്രസിഡന്റുമാരായി ബിനീഷ് മാത്യു, സഫ്വാന്‍ ചെടേക്കാല്‍, നിസാര്‍ തായല്‍, അനസ് കല്ലങ്കയ്, ഹരിത ജനറല്‍ സെക്രട്ടറിയായി മൊയ്നുദ്ദീന്‍ കാസര്‍കോടിനെയും ജോയിന്റ് സെക്രട്ടറിയായി രശാന്ത് ജിയെയും ട്രഷററായി ശിഹാബ് ഊദിനേയും ഡയറക്ടര്‍മാരായി സജീഷ്, മിഥുന്‍, സഫ്വാന്‍ ബോംബൈ, സനില്‍, ഷഹബാസ് എന്നിവരെയും തെരെഞ്ഞെടുത്തു. നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റംഷാദ് അബ്ദുല്ല തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജിത് കുമാര്‍, അഭിലാഷ് കെ വി, പുഷ്പാങ്കരന്‍ ബെണ്ടിച്ചാല്‍, അബ്ദുല്‍ മജീദ് , ഹനീഫ്, റഫീഖ്, ബിനീഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. നിസാര്‍ തായല്‍ സ്വാഗതവും യതീഷ് ബല്ലാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories