തടവുകാര്‍ക്ക് വേണ്ടിയുള്ള ത്രിദിന നിയമ ബോധവത്കരണ ജീവിത നൈപുണ്യ പരിശീലന പരിപാടി സമാപിച്ചു

കാസര്‍കോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ(എന്‍.എ.എല്‍.എസ്.എ )മാര്‍ഗ നിര്‍ദേശത്തില്‍ ജില്ലയില്‍ ആരംഭിച്ച പാന്‍ ഇന്ത്യ അവെയര്‍നെസ്സ് പരിപാടിയുടെയും സാമൂഹ്യ നീതി വകുപ്പ്, നേര്‍വഴി പദ്ധതിയുടെയും ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ)യുടെയും ജയില്‍ വകുപ്പിന്റെയും ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റേയും, സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങളെ ആധാരമാക്കിയുള്ള ത്രിദിന നിയമബോധവത്കരണ പരിശീലന പരിപാടി കാസറഗോഡ് സ്‌പെഷ്യല്‍ സബ് ജയിലില്‍ സമാപിച്ചു. അഡീഷണല്‍മുന്‍സിഫും ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റുമായ എയ്ഞ്ചല്‍ റോസ് ജോസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കാസറഗോഡ് ജെ. ജെ. ബി.പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റും ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റുമായ ആര്‍. വന്ദന ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് എന്‍. ഗിരീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ ജില്ലാ നിയമ സേവന അതോറിറ്റി(ഡി.എല്‍.എസ്.എ) സെക്ഷന്‍ ഓഫീസര്‍ കെ. ദിനേശ, ബെറ്റര്‍ ലൈഫ് ഫൌണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ദാസ് വയലാംകുഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു സ്വാഗതവും സ്‌പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ. വി.സജിത്ത് നന്ദിയും പറഞ്ഞു. ലൈഫ് സ്‌കില്‍ പരിശീലകരായ എന്‍. നിര്‍മ്മല്‍ കുമാര്‍,സുഭാഷ് വനശ്രീ, അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി ക്ലാസ്സുകള്‍ നയിച്ചു.പരിശീലന ത്തിന്റെ ഭാഗമായുള്ള വിവിധ മത്സരങ്ങളില്‍പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.ലഹരിവര്‍ജ്ജനം ആധാരമാക്കി മാനസിക പരിവര്‍ത്തനം സാധ്യമാക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ നേര്‍വഴിയില്‍ നയിക്കുന്ന വിവിധ സെഷനുകളും പരിശീലനത്തില്‍ ഉള്‍കൊള്ളിച്ചിരുന്നതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു. കുറ്റവാളികളെ തിരുത്തിക്കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ ജയിലുകളിലും പരിശീലനം സംഘടിപ്പിച്ചത്.

KCN

more recommended stories