സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേയില്ല

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനു നിര്‍ദേശിച്ചു. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കെടിയു വിസി നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ നിയമനം സ്റ്റേ ചെയ്യുകയാണെങ്കില്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വി സി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ല. വേണമെങ്കില്‍ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

KCN

more recommended stories