വൈവിധ്യമാര്‍ന്ന പരിപാടികളോടെ കാസര്‍കോട് ജില്ലയില്‍ പ്രിന്റേര്‍സ് ഡേ ആഘോഷിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സ്ഥാപിത ദിനം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡണ്ട് രാജാറാം പെര്‍ള ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം മുഖ്യാതിഥിയായിരുന്നു.

വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച കൈത്താങ്ങ് ജനറല്‍ ബോഡിയില്‍ ചെയര്‍മാന്‍ സിബി കൊടിയാംകുന്നേല്‍ റിപ്പോര്‍ട്ടും മുന്‍ ജില്ലാ പ്രസിഡണ്ട് എന്‍. കേളു നമ്പ്യാര്‍ കണക്കും അവതരിപ്പിച്ചു. മാറുന്ന കാലത്തിലേക്ക് ബിസിനസിനെ വളര്‍ത്തിയെടുക്കാം എന്ന വിഷയത്തില്‍ എച്ച്.ആര്‍/ ബിസിനസ് പരിശീലകന്‍ ടി.എം അബ്ദുല്‍ മഹ്റൂഫ് ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ബി അജയകുമാര്‍, ജോ. സെക്രട്ടറി ജനാര്‍ദ്ദനന്‍ മേലത്ത്, സിറാജുദ്ദീന്‍ മുജാഹിദ്, കാസര്‍കോട് മേഖല പ്രസിഡണ്ട് സി. സുധീഷ്, സെക്രട്ടറി മൊയ്നു കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജിത്തു പനയാല്‍, സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍, മുന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാലി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. പ്രഭാകരന്‍, പി.കെ രാമകൃഷ്ണന്‍, വേണുഗോപാല നീര്‍ച്ചാല്‍ സംസാരിച്ചു. പ്രിന്റേര്‍സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ നീര്‍ച്ചാല്‍ കന്യപ്പാടിയിലെ ആശ്രയ അഗതി മന്ദിരം സന്ദര്‍ശിച്ച് സഹായം കൈമാറി. ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.പി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories