വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് സ്ഥാപക ദിനം ആചരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ ലയണ്‍ സ് ക്ലബ് സ്ഥാപക ദിനം ആചരിച്ചു. സേവനപാതയില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് വര്‍ണാഭമായ അന്തരീക്ഷത്തില്‍ എട്ടാം വാര്‍ഷികം കൊണ്ടാടി. ഒന്നാം ജില്ലാ വൈസ് ഗവര്‍ണര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടി.കെ.രജീഷ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ജില്ലാ വൈസ് ഗവര്‍ണര്‍ കെ.വി.രാമചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് പ്രൊഫ. വി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു. ചാര്‍ട്ടര്‍ പ്രസിഡണ്ട് അഡ്വ കെ.വിനോദ് കുമാര്‍, പ്രശാന്ത് ജി.നായര്‍, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ കെ.സുകുമാരന്‍ നായര്‍, സോണ്‍ ചെയര്‍മാന്‍ അഡ്വ – എം. സുധീര്‍ നമ്പ്യാര്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ പി.കെ.പ്രകാശ് കുമാര്‍ , പി.വി.മധുസൂദനന്‍, എഞ്ചിനീയര്‍ സജി മാത്യു, ലിയോ പ്രസിഡണ്ട് പ്രാര്‍ത്ഥന എസ് വിനോദ്, ലേഡി ഫോറം പ്രസിഡണ്ട് രാധിക സന്തോഷ് , സെക്രട്ടറി ടി.കെ. വിജയകുമാര്‍ , ട്‌റ ഷറര്‍ ബാബു മാര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സ്ഥാപക മെംബര്‍മാരേയും, മുന്‍പ്രസിഡണ്ട് മാരേയും വിശിഷ്ടാതിഥികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പിജി തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു ചിത്രരചന മത്സരത്തില്‍ വിജയികളായ കേന്ദ്രീയ വിദ്യാലയത്തിലെ കവന. വി.ജെ, ഉദുമ ഗവ. ഹൈസ്‌കൂളിലെ ജീവന്‍ കെ. ഗോപാല്‍ , കേന്ദ്രീയ വിദ്യാലയത്തിലെ ഹൃദയ കെ.നായര്‍ , കോളിയടുക്കം ഗവ.യുപി.സ്‌കൂളിലെ കെ. അതുല്‍ കൃഷ്ണ തുടങ്ങിയവര്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫെയിം വിജയന്‍ ശങ്കരന്‍പാടി നയിച്ച കലാ പരിപാടികള്‍ അരങ്ങേറി. നേത്ര പരിശോധന ക്യാമ്പ്, കാന്‍സര്‍ നിര്‍ണയക്യാമ്പ് , ഹൃദയ പരിശോധന ക്യാമ്പ്, ചിത്രശലഭ ഉദ്യാനം സ്ഥാപിക്കല്‍, ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് തുടങ്ങിയവ വരും മാസങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

KCN