ഡോ. ഫാത്തിമത്ത് ഫാഹിമയെ ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചു

കാസര്‍കോട്: മംഗളൂരു നിറ്റെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി)യില്‍ ഒന്നാം റാങ്കോടെ കോഴ്സ് പൂര്‍ത്തിയാക്കിയ ഡോ. ഫാത്തിമത്ത് ഫാഹിമയെ കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചു. ഫാം.ഡിയില്‍ ടോപ്പറും നിറ്റെ യൂണിവേഴ്സിറ്റിയില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഉയര്‍ന്ന ഗ്രേഡുകാരിയും കൂടിയാണ് ഫാഹിമ. മേല്‍പ്പറമ്പ് ഒറവങ്കരയിലെ എം.എ അഹമ്മദിന്റെയും ഫാസിയയുടെയും മകളാണ്. അനുമോദന ചടങ്ങില്‍ ആന്റിക് ഗോള്‍ഡ് പാര്‍ട്ട്ണര്‍മാരായ ആസ്ഫ് മാളിക, ഭരതന്‍ പി.എം എന്നിവര്‍ സംബന്ധിച്ചു.

KCN