സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: വിജയികളെ അനുമോദിച്ചു

നായന്മാര്‍മൂല: എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിഹാല്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരെ ആനയിച്ചു കൊണ്ട് പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ വിജയ ഘോഷയാത്ര നടത്തി. പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് അസ്ലം, വൈ.പ്രസിഡണ്ട് ഹനീഫ വിദ്യാനഗര്‍, പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, ഹെഡ് മാസ്റ്റര്‍ പി.നാരായണന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് നസീബ, മുഹമ്മദലി, എ.എ. ശബീര്‍, എന്‍.എ. റംല നേതൃത്വം നല്‍കി.

KCN

more recommended stories