അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 8 വര്‍ഷം കഠിനതടവ്

കാസര്‍കോട്: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 8 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 4 മാസം സാധാരണ തടവും ശിക്ഷ വിധിച്ചു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി കെ.എന്‍.ബാബുവിനെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സുരേഷ് കുമാര്‍.സി ശിക്ഷയ്ക്ക് വിധിച്ചത്.

2019 വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്ത്യന്‍ ശിക്ഷ നിയമം 354(എ)(1)(ഐ) പ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 മാസം സാധാരണ തടവും, പോക്‌സോ ആക്ട് 10 ആര്‍/ഡബ്ല്യു 9(എഎം) പ്രകാരം 5 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം സാധാരണ തടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രാജപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന രാജീവന്‍.കെയും, തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനുമാണ്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ പി. ബിന്ദു ഹാജരായി. ഈ കുറ്റകൃത്യത്തിലെ പ്രതി ഒളിവില്‍ പോയതിനുശേഷം ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി വെച്ച് രാജപുരം എസ് ഐ സജുമോന്‍ ജോര്‍ജ് സംഘവും പിടിച്ചിരുന്നു.

KCN

more recommended stories