എരിയാലില്‍ അണ്ടര്‍ പാസ്സേജ് അനുവദിക്കാന്‍ ബാലവകാശ കമ്മീഷന്‍ ഇടപെടണം: യുവധാര കുളങ്കര

കാസര്‍കോട്: ദേശീയപാത 66 വികസനത്തോടുകൂടി എരിയാല്‍ ടൗണില്‍ യാത്ര ദുരിതത്തിലാവുമെന്നും എല്‍ പി സ്‌കൂളിലും എരിയാന്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പടിഞ്ഞാറ് ഭാഗത്ത് മദ്രസയിലും മറ്റു പ്രദേശങ്ങളിലെ സ്‌കൂളിലേക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ദുരിതം ഒഴിവാക്കാന്‍ എരിയാല്‍ അണ്ടര്‍ പാസ്സേജ് അനുവദിക്കാന്‍ ബാലവകാശ കമ്മീഷന്‍ ഇടപെടണമെന്നും യുവധാര കുളങ്കര ആവശ്യപ്പെട്ടു. അണ്ടര്‍ പാസേജ് അനുവദിച്ചില്ലെങ്കില്‍ പിഞ്ചുമക്കളുടെ വിദ്യാഭ്യാസത്തിന് തന്നെ ഭീഷണിയാവുന്ന രീതിയാണ് ഉള്ളത്, പ്രദേശം സന്ദര്‍ശിച്ച് ബാലാവകാശ കമ്മീഷന്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ടവരോട് യുവധാര കുളങ്കര ആവശ്യപ്പെട്ടു.

KCN

more recommended stories