മടിക്കൈ പഞ്ചായത്ത് സ്‌കൂള്‍ പാഠ്യപദ്ധതി ചര്‍ച്ച നടത്തി

മടിക്കൈ: സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പി.ഇ.സി ചര്‍ച്ച നടത്തി. മടിക്കൈയില്‍ വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പത്മനാഭന്‍ അധ്യക്ഷയായി. പ്രഫ.കെ.പി ജയരാജന്‍ മുഖ്യഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വിശ്രീലത, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.രാജന്‍, വികസന കാര്യ ചെയര്‍പേഴ്സണ്‍ പി. സത്യ, എം.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

KCN

more recommended stories