കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യണം

കാസര്‍കോട്: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍ കൊടിക്കൂറകള്‍ എന്നിവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നഗരസഭ സെക്രട്ടറി, എച്ച് എച്ച് ഒ, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തി അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ കമ്മിറ്റിക്ക് നീക്കം ചെയ്യാം. ഇവ സ്ഥാപിച്ച വ്യക്തികള്‍ക്ക് എതിരെ കേസെടുക്കുമെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ് ബിജു അറിയിച്ചു.

നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍ കൊടിക്കൂറകള്‍ എന്നിവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തി അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ കമ്മിറ്റിക്ക് നീക്കം ചെയ്യാം. ഇവ സ്ഥാപിച്ച വ്യക്തികള്‍ക്ക് എതിരെ കേസെടുക്കുമെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ് ബിജു അറിയിച്ചു.

KCN

more recommended stories