ചൂരി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

ദുബായ്: യു.എ.ഇയില്‍ താമസിക്കുന്ന ചൂരി നിവാസികള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം പ്രമുഖ വ്യവസായി മധൂര്‍ ഹംസ ചൂരിയിലെ പൗര പ്രമുഖന്‍ ഷാഫി പാറക്കട്ടിന് നല്‍കി നിര്‍വ്വഹിച്ചു.

ദുബായ് അല്‍- ഖിസൈസ് വുഡ്‌ലം പാര്‍ക്ക് ഗ്രൗണ്ടില്‍ ഡിസംബര്‍ 24ന് നടക്കുന്ന ചൂരി നിവാസികളുടെ സംഗമത്തില്‍ ചൂരിയിലെ സാംസ്‌കാരിക നേതാക്കന്മാര്‍, വ്യവസായികള്‍, കലാ കായിക പ്രേമികള്‍ സംബന്ധിക്കുമെന്ന് സംഘടകര്‍ അറിയിച്ചു.

യോഗത്തില്‍ ഷാഫി ചൂരി, ഹസ്‌ക്കര്‍ ചൂരി, മമ്മു ഫുജെറ, മന്‍സൂര്‍ ചൂരി, നിഷാദ് ചൂരി, റംഷീദ് ചൂരി(തപ്പി), സവാദ് ചൂരി, കാഷിഫ് ചൂരി എന്നിവര്‍ സംബന്ധിച്ചു.

KCN